fe

ഹരിപ്പാട്: കേന്ദ്ര സർക്കാരിന്റെ ജന വിരുദ്ധ കേന്ദ്ര ബഡ്ജറ്റിൽ പ്രതിഷേധിച്ചും തൊഴിലാളി വിരുദ്ധവുമായ കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെയും മാർച്ച് 28, 29 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സി.ഐ.ടി.യു.കർഷക സംഘം, കർഷക തൊഴിലാളി യൂണിയൻ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ ഹരിപ്പാട് ടൗൺ ഹാൾ ജംഗ്ഷനിൽ നടന്ന സമരം കെ.എസ്.കെ.ടി.യു ജില്ലാ സെക്രട്ടറി എം.സത്യപാലൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയാ സെക്രട്ടറി എം.തങ്കച്ചൻ അദ്ധ്യക്ഷനായി. സി.പി.എം ഏരിയാ സെക്രട്ടറി എൻ.സോമൻ, സി.പ്രസാദ്, പി.എം.ചന്ദ്രൻ, പി.ചന്ദ്രൻ എന്നിവർ സംസാരിച്ചു.