ആലപ്പുഴ: ആലിശ്ശേരിയിലേയും സമീപ വാർഡുകളിലേയും രോഗികൾക്ക് സാന്ത്വനമെത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ആർദ്രം പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ് നിർവഹിച്ചു. ഫോൾഡിംഗ് ബഡ്, വീൽചെയർ, ബാക്ക് റെസ്റ്റ്, വാക്കർ, വാക്കിംഗ് സ്റ്റിക്, എയർബെഡ്, വാട്ടർബെഡ്, ഡയപ്പർ ഉൾപ്പെടെ കിടപ്പ് രോഗികൾക്കും ഇരിപ്പുരോഗികൾക്കും പരിചരണത്തിന് ആവശ്യമായ ഉപകരണങ്ങൾ എസ്.ഡി.വി ഗേൾസ് സ്‌കൂൾ ഹെഡ്മിസ്ട്രസ് ജയശ്രീയും അദ്ധ്യാപിക സ്‌നേഹശ്രീയും ചേർന്ന് ചടങ്ങിൽ കൈമാറി. മുനിസിപ്പൽ വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. എ.ഡി.എസ് ചെയർപേഴ്‌സൺ നബീസ അക്ബർ സ്വാഗതം പറഞ്ഞു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ആർ.വിനിത, കൗൺസിലർമാരായ ബി.നസീർ, നജിത ഹാരിസ്, റോട്ടറി ക്ലബ് ഓഫ് ആലപ്പി ഈസ്റ്റ് പ്രസിഡന്റ് അനിത ഗോപകുമാർ, എ.ആർ.രംഗൻ, എ.എം.നൗഷദ്, സുരേന്ദ്രപണിക്കർ, മുംതാസ്, ഹേമലത ദത്തൻ തുടങ്ങിയവർ പങ്കെടുത്തു.