ചാരുംമൂട് : പ്ലസ് വൺ വിദ്യാർത്ഥി അഹമ്മദ് യാസീനെ പ്ലസ് ടു വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് എ.ഐ.എസ്.എഫ് മാവേലിക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വി.വി.ഹയർസെക്കൻഡറി സ്‌കൂളിലേക്ക് മാർച്ച് നടത്തി. മാർച്ച് സ്‌കൂൾ കവാടത്തിൽ മാർച്ചിൽ പങ്കെടുത്തവരെ പൊലീസ് തടഞ്ഞു. മാർച്ച് എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റംഗം വിപിൻദാസ് ഉദ്ഘാടനം ചെയ്തു. ചാരുംമൂട് മണ്ഡലം സെക്രട്ടറി അനന്തു അദ്ധ്യക്ഷത വഹിച്ചു. എ.ഐ.എസ്.എഫ് മാവേലിക്കര മണ്ഡലം സെക്രട്ടറി എം.എസ്.വിഷ്ണു ,മാവേലിക്കര മണ്ഡലം പ്രസിഡന്റ് വിപിൻ ജോയ്, എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് അംജാദ്, എ.ഐ.വൈ.എഫ് ചാരുംമൂട് മണ്ഡലം സെക്രട്ടറി അമ്പാടി,ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനു ഖാൻ എന്നിവർ പങ്കെടുത്തു.