ചാരുംമൂട് : പാലമേൽ ഗ്രാമ പഞ്ചായത്ത് കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് ആദിക്കാട്ടുകുളങ്ങര എസ്.എച്ച് ഓഡിറ്റോറിയത്തിൽ നടക്കും.രാവിലെ 10 മുതൽ കാർഷിക പ്രദർശനം, സഞ്ചരിക്കുന്ന മണ്ണ് പരിശോധനാ ലാബ് വഴിയുള്ള മണ്ണ് സാമ്പിൾ പരിശോധന എന്നിവ ഉണ്ടായിരിക്കും. ഉച്ചയ്ക്ക് 2 ന് കാർഷിക സെമിനാർ ഹോർട്ടി കോർപ് എം.ഡി ജെ.സജീവ് ഉദ്ഘാടനം ചെയ്യും.വൈകിട്ട് 4 ന് മന്ത്റി പി.പ്രസാദ് കേര ഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്യും. പഞ്ചായത്തിലെ മുതിർന്ന കർഷക തൊഴിലാളി വെളുമ്പിയെ മന്ത്റി ആദരിക്കും. എം.എസ്. അരുൺ കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സരേഷ് എം.പി മുഖ്യാതിഥിയായിരിക്കും.