
ഹരിപ്പാട്: ആറാട്ടുപുഴയിൽ തെരുവ് നായ അക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്. രാമഞ്ചേരിൽ പൊരിയന്റെ പറമ്പിൽ ധനപാലനും (45), അയ്യത്തു വീട്ടിൽ സുനിൽഷാന്റെ മകൾ ശിവപ്രിയ (7 യ്ക്കുമാണ് നായയുടെ കടിയേറ്റത്. ശിവപ്രിയയുടെ മുഖത്ത് ഗുരുതരമായി പരിക്കേറ്റു. ധനപാലന് തുടയ്ക്കാണ് പരിക്ക്. വീടിനുചേർന്നു റോഡിൽ നിന്ന ധനപാലന്റെ തുടക്ക് കടിച്ചിട്ട് ഓടിയ നായ ട്യൂഷൻ കഴിഞ്ഞു വരുകയയായിരുന്ന ശിവപ്രിയയെ അക്രമിക്കുകയായിരുന്നു. ചുണ്ടിനും മുഖത്തും ആഴത്തിൽ കടിയേറ്റു. രണ്ടുപേരും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി. തെരുവ് നായ്ക്കളുടെ ശല്യം കാരണം പുറത്തിറങ്ങാൻ കഴിയുന്നില്ലെന്നും ഇവയെ പിടികൂടാനുള്ള നടപടികൾ പഞ്ചായത്ത് അടിയന്തിരമായി സ്വീകരിക്കണമെന്നും പ്രദേശവാസികൾ പറഞ്ഞു.