ഹരിപ്പാട്: വട്ടച്ചാൽ ശ്രീകൃഷ്‌ണ വിലാസം കരയോഗത്തിന്റെയും, ഏ.കെ.ഡി.എസിന്റേയും വക കൊച്ചു വടക്കൻ കോയിക്കൽ ദേവീ ക്ഷേത്രത്തിൽ കുംഭ അശ്വതി മഹോത്സവം 25ന് അഖണ്ഡ നാമത്തോടെ ആരംഭിക്കും. മാർച്ച് 6 ന് അവസാനിക്കും. മുട്ടക്കുളത്തു മഠത്തിൽ ഈശ്വരൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വം വഹിക്കും. പതിവ്‌ ഷേ‌ത്ര ചടങ്ങുകൾക്ക് പുറമേ എല്ലാ ദിവസവും ഭാഗവത പാരായണം, കഞ്ഞി സദ്യ എന്നിവ നടക്കും. മാർച്ച് 2 ന് രാവിലെ 8 മുതൽ കള്ളിക്കാട് ശിവനട ശ്രീ രുദ്രനാരായനീയ സമിതിയുടെ നാരായണീയം, മാർച്ച് 5ന് സർവൈശ്യര്യ പൂജ, കളഭചാർത്തോടുകൂടിയ ദീപാരാധന, ദേശതാലം.
മാർച്ച് 6ന് അഷ്ട ദ്രവ്യ മഹാഗണപതി ഹോമം, അശ്വതിപൊങ്കാല ,നൂറും പാലും, സർപ്പം പാട്ട്, മീനൂട്ട്, ശ്രീകാട്ടിപറമ്പിൽ ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന നേർച്ചക്കാവടി, നാദസ്വരം, ഭഗവതി സേവ, ഒറ്റചെണ്ട മേളം, ഗുരുസി,കലശം എന്നിവ നടക്കും. എല്ലാദിവസവും ക്ഷേത്ര നടയിൽ പറ നിറയ്ക്കാൻ ഭക്തജനങ്ങൾക്ക് അവസരം ഒരുക്കിയിട്ടുള്ളതായി ഭാരവാഹികൾ അറിയിച്ചു.