മാവേലിക്കര: മഞ്ഞാടിത്തറ 4930 നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ മന്നംസമാധി ദിനാചരണം നടത്തി. പ്രസിഡന്റ് ചേലയ്ക്കാട്ട് ജി.ഉണ്ണികൃഷ്ണപിള്ള ആചാര്യന്റെ ചിത്രത്തിനു മുന്നിൽ ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. തുടർന്ന് പുഷ്പാർച്ചന, സമൂഹപ്രാർത്ഥന, നാമജപം, ആചാര്യസ്തോത്രഗീതങ്ങളുടെ ആലാപനം എന്നിവ നടന്നു. സമാപന യോഗത്തിൽ കരയോഗം ഭരണസമിതി അംഗങ്ങൾ, വനിതാസമാജം, സ്വാശ്രയ സംഘങ്ങൾ എന്നിവയുടെ ഭാരവാഹികൾ എന്നിവരും കരയോഗാംഗങ്ങളും എൻ.എസ്.എസ് പ്രതിജ്ഞ ഏറ്റുചൊല്ലി. സെക്രട്ടറി ജി.രാധാകൃഷ്ണപിള്ള, ട്രഷറാർ ചെല്ലപ്പൻ പിള്ള, വൈസ് പ്രസിഡന്റ് ശശിധരൻ പിളള, ജോ.സെക്രട്ടറി സോമൻ പിള്ള, കമ്മിറ്റിയംഗം പ്രസാദ്, വനിതാ കരയോഗം പ്രസിഡന്റ് രാധ.എസ്.പിളള, സെക്രട്ടറി രജി.ആർ എന്നിവർ നേതൃത്വം നൽകി.