മാവേലിക്കര: പൊന്നേഴ പടിഞ്ഞാറ് 2756ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിൽ മന്നം സമാധി ദിനാചരണം നടത്തി. കരയോഗം പ്രസിഡന്റ് സി.ഹരികുമാറിന്റെ നേതൃത്വത്തിൽ നാമജപം, പുഷ്പാർച്ചന എന്നിവ നടത്തി. ആർ.അനന്തൻപിള്ള പ്രതിജ്ഞ ചെല്ലിക്കൊടുത്തു. സുരേഷ് ചന്ദ്രൻ, ശാന്തമ്മ, ശോഭന ഉണ്ണിത്താൻ, കുശല കുമാരി എന്നിവർ നേതൃത്വം നൽകി.