ചേർത്തല: അരൂക്കു​റ്റി മാത്താനം ഭഗവതി ക്ഷേത്രത്തിൽ ഉപദേവതകളുടെ പുന:പ്രതിഷ്ഠ ചടങ്ങുകൾ ആരംഭിച്ചു. മാർച്ച് 4ന് സമാപിക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്രം ദേവസ്വം പ്രസിഡന്റ് കെ.എൻ മോഹനൻ, സെക്രട്ടറി എം. മുരളീധരൻ,വി.കെ രവീന്ദ്രൻ,പി.വിനോദ്,കെ.പി.നടരാജൻ എന്നിവർ അറിയിച്ചു. ഇന്ന് രാവിലെ 7ന് ഭാഗവത പാരായണം, അംബിക വിജയൻ പത്മപുരം ദീപപ്രകാശനം നിർവഹിക്കും.നാളെ മുതൽ മാർച്ച് രണ്ട് വരെ രാവിലെ ഗണപതി ഹോമവും വിവിധ പൂജകളും വൈകിട്ട് 5ന് ലളിത സഹസ്രനാമ ജപവും ദീപാരാധനയും പ്രഭാഷണവും ഉണ്ടാകും.28ന് വൈകിട്ട് 6ന് അഡ്വ.രാമനാഥൻ പ്രഭാഷണം നടത്തും. മാർച്ച് ഒന്നിന് വൈകിട്ട് 6ന് മാനോജ് മാവുങ്കൽ പ്രഭാഷണം നടത്തും. 3ന് രാവിലെ താഴികക്കുട പ്രതിഷ്ഠ,വൈകിട്ട് 6.30 ന് ദീപാരാധന. 4ന് രാവിലെ 8 നും 8.55 നും മദ്ധ്യേ തന്ത്റി മാത്താനം അശോകന്റെ കാർമ്മികത്വത്തിൽ ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ പ്രതിഷ്ഠ നിർവഹിക്കും. മാർച്ച് 6ന് ഉത്സവത്തിന് കൊടിയേറി 13ന് പള്ളിവേട്ട മഹോത്സവവും,14 ന് ആറാട്ടോടെ ഉത്സവം സമാപിക്കും.