a

മാവേലിക്കര: വീട്ടിൽ നിന്ന് ബാറ്ററികൾ മോഷ്ടിച്ച സംഭവത്തിൽ പ്രതികളെ കുറത്തികാട് പൊലീസി പിടികൂടി. ഓച്ചിറ എടയനമ്പലം കനിയന്ത്ര പാടീറ്റത്തിൽ ബിജു (48), ഓച്ചിറ മെമ്മന ചിറയിൽ വീട്ടിൽ അജി (41) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 22ന് രാത്രിയിൽ ഭരണിക്കാവ് കണ്ടത്തിൽ പീടികയിൽ കെന്നി ഫിലിപ്പിന്റെ വീട്ടിൽ നിന്ന് രണ്ട് ബാറ്ററികൾ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. വീടിന്റെ പോർച്ചിൽവെച്ചിരുന്ന ഒരു ബാറ്ററിയും ഇൻവറ്ററിൽ ഉപയോഗിക്കുന്ന മറ്റൊരു ബാറ്ററിയുമാണ് മോഷ്ടിച്ചത്.