chinta-jerom
ഡിവൈഎഫ്ഐ മാന്നാർ ബ്ലോക്ക് സമ്മേളനം ഡിവൈഎഫ്ഐ കേന്ദ്ര കമ്മറ്റി അംഗം ചിന്ത ജെറോം ഉദ്ഘാടനം ചെയ്യുന്നു

മാന്നാർ: ഡി.വൈ.എഫ്.ഐ മാന്നാർ ബ്ലോക്ക് സമ്മേളനം ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം ചിന്ത ജെറോം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ശ്രീനാഥ് ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു. ആർ.രാഹുൽ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു ജില്ലാ പ്രസിഡന്റ് ജെയിംസ് ശാമുവൽ, സംസ്ഥാന കമ്മറ്റി അംഗം രമ്യ രമണൻ, ജില്ല ജോയിന്റ് സെക്രട്ടറിമാരായ പ്രശാന്ത് കുമാർ, സുരേഷ് കുമാർ സി.പി.എം ഏരിയ സെക്രട്ടറി പ്രൊഫ.പി.ഡി.ശശിധരൻ എന്നിവർ സംസാരിച്ചു. അഡ്വ.സുരേഷ് മത്തായി സ്വാഗതം പറഞ്ഞു. ഭാരവാഹികളായി കെബിൻ കെന്നഡി (പ്രസിഡന്റ് ), ശ്രീനാഥ് ഗോപിനാഥ് (സെക്രട്ടറി), അരുൺ മുരുകൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു