മാവേലിക്കര: രാജാരവിവ൪മ്മ കോളേജ് ഒഫ് ഫൈൻ ആ൪ട്സിലെ പെയിന്റിംഗ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പ്രിന്റ് മേക്കിംഗ് ആ൪ട്ട് എക്സിബിഷൻ ആരംഭിച്ചു. പ്രിൻസിപ്പൽ സുനി.എൻ ഉദ്ഘാടനം ചെയ്തു. പെയിന്റിംഗ് വിഭാഗം മേധാവി ലിൻസി സാമുവൽ അദ്ധ്യക്ഷയായി. ഹിസ്റ്ററി ആൻഡ് ഏസ്തറ്റിക്സ് അദ്ധ്യാപിക പ്രീതി ജോസഫ്, അപൈ്ളഡ് ആ൪ട്ട് മേധാവി വി.രൺജിത് കുമാർ എന്നിവ൪ സംസാരിച്ചു. പെയിന്റിംഗ്, അപ്ലൈഡ് ആ൪ട്ട്, സ്കൾപ്ച൪ വിദ്യാർത്ഥികൾ ചെയ്ത എഴുപതോളം മികച്ച പ്രിന്റുകളാണ് പ്രദ൪ശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രദ൪ശനം മാർച്ച് 5 വരെ തുടരും. ഗാലറി സമയം രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ. ഞായറാഴ്ച ഗാലറി തുറക്കില്ല.