മാവേലിക്കര: ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്‌കീം 'തുടരണം ജാഗ്രത' എന്ന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ എട്ട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡുകളിൽ സാനിട്ടൈസർ ഡിസ്‌പെൻസർ കിയോസ്‌ക് സ്ഥാപിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം മാവേലിക്കര ക്ലസ്റ്ററിന്റെ ആഭിമുഖ്യത്തിൽ മാവേലിക്കര കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നടന്നു. എം.എസ് അരുൺകുമാർ എം.എൽ.എ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു. എൻ.എസ്.എസ് ജില്ലാ കൺവീനർ അശോക് കുമാർ അദ്ധ്യക്ഷനായി. മാവേലിക്കര ക്ലസ്റ്റർ കൺവീനർ ഷിജു മാത്യു, മാവേലിക്കര മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ ലളിത രവീന്ദ്രനാഥ്, കെ.എസ്.ആർ.ടി.സി കൺട്രോളിംഗ് ഇൻസ്‌പെക്ടർ വസന്തകുമാർ, പ്രോഗ്രാം ഓഫീസർമാരായ രമമോൾ, ലിജു, സുധ എന്നിവർ സംസാരിച്ചു.