മവേലിക്കര : താലൂക്ക് എൻ.എസ്.എസ് കരയോഗയൂണിയന്റെ ആഭിമുഖ്യത്തിൽ സമുദായാചാര്യൻ മന്നത്തു പത്മനാഭന്റെ 52ാം ചരമവാർഷിക ദിനാചരണം യൂണിയൻ ആസ്ഥാനത്ത് നടന്നു. യൂണിയൻ ചെയർമാൻ അഡ്വ.കെ.എം.രാജഗോപാല പിളള സമുദായാചാര്യന്റെ ഛായാചിത്രത്തിന് മുന്നിൽ ഭദ്രദീപം തെളിയിച്ചു. യൂണിയൻ സെക്രട്ടറി കെ.പി.മധുസൂദനൻ നായർ, യൂണിയൻ കമ്മറ്റി അംഗങ്ങളായ ഡോ.പ്രദീപ് കുമാർ, രാജേഷ് തഴക്കര, ജി.ചന്ദ്രശേഖരപിള്ള, അഡ്വ.പി.സേതുമോഹനൻ പിള്ള, ശ്രീകണ്ഠൻ പിള്ള, ചന്ദ്രശേഖര പിള്ള, എ.ഭാസ്‌കര പിള്ള, അഡ്വ.രാമകൃഷ്ണൻ ഉണ്ണിത്താൻ, അഡ്വ.കെ.ജി.സുരേഷ്‌കുമാർ, പാലമുറ്റത്ത് വിജയകുമാർ, പ്രതിനിധിസഭാ അംഗങ്ങളായ അഡ്വ.പി.കെ.കൃഷ്ണകുമാർ, കെ.ജി.മഹാദേവൻ, ജി.രാധാകൃഷ്ണൻ, അഡ്വ.എസ്.എസ്.പിള്ള, എൻ.എസ്.എസ് ഇൻസ്‌പെക്ടർ വി.ആർ.സാനിഷ്‌കുമാർ, 82ാം നമ്പർ പുതിയകാവ് കരയോഗം സെക്രട്ടറി രാധാകൃഷ്ണപിള്ള, എൻ.നാരായണപിള്ള, വനിതായൂണിയൻ പ്രസിഡന്റ് സതിയമ്മ, സെക്രട്ടറി എം.ബി.മീര തുടങ്ങിയവർ പങ്കെടുത്തു.