ഹരിപ്പാട്: ലയൺസ് ക്ലബ് ഒഫ് ഹരിപ്പാട് അൻപതാം വാർഷികത്തോടനുബന്ധിച്ച് തൃക്കുന്നപ്പുഴ ദൃശ്യ ഹോമിയോ മെഡിക്കൽ സെന്ററിന്റെ സഹായത്തോടെ നടത്തുന്ന സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് ഇന്ന് രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 മണി വരെ ഹരിപ്പാട് ലയൺസ് ക്ലബ് ഹാളിൽ നടക്കും.ഡോ. എൻ. രമേശ് ഉദ്ഘാടനം ചെയ്യും. ക്ലബ് പ്രസിഡന്റ് വിമല അശോകപ്പണിക്കർ അദ്ധ്യക്ഷയാകും. എൽ. സി. ഐ. എഫ് ഡിസ്ട്രിക്ട് കോ-ഓർഡിനേറ്റർ ആർ. ഹരീഷ് ബാബു, റീജിയണൽ ചെയർപേഴ്സൺ ആർ. കെ പ്രകാശ്, സോൺ ചെയർപേഴ്സൺ പി. സി അനിൽ കുമാർ എന്നിവർ സംസാരിക്കും. പ്രോഗ്രാം കമ്മറ്റി ചെയർമാൻ പി. ചന്ദ്രമോഹൻ സ്വാഗതവും മെഡിക്കൽ ക്യാമ്പ് കമ്മറ്റി ചെയർമാൻ ഡോ. ജി.ഷാoഗോപാൽ നന്ദിയും പറയും.