ഹരിപ്പാട്: കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിട്ടിയുടെ നിർദ്ദേശ പ്രകാരം സംസ്‌ഥാനത്താകെ നടപ്പാക്കി വരുന്ന പുസ്തക സമാഹാരണത്തിന്റെ ഭാഗമായി കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ പുസ്തകങ്ങൾ കൈമാറി. താലൂക്ക് സെക്രട്ടറി സി.എൻ.എൻ നമ്പിയും പ്രസിഡന്റ് ജി.സന്തോഷ് കുമാറും ചേർന്ന് നൽകിയ പുസ്തകങ്ങൾ കാർത്തികപ്പള്ളി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാൻ കെ.വിഷ്ണു ഹരിപ്പാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മാജിസ്‌ട്രേറ്റ് എസ്.സജീവ്, ഹരിപ്പാട് മുൻസിഫ് മജിസ്‌ട്രേറ്റ് സി.ശ്രീലക്ഷ്മി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ചടങ്ങിൽ താലൂക്ക് ലീഗൽ സർവിസസ് കമ്മിറ്റി സെക്രട്ടറി ദീപ്തി മാത്യു, അഡ്വ. ഷിമു രാജ്, ബി.രാജീവ് കുമാർ, പ്രസാദ്, പി. എൽ. വി അരുൺ എന്നിവർ പങ്കെടുത്തു.