ആലപ്പുഴ : കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കയർ ആക്ടിവിറ്റി ഗ്രൂപ്പുകൾക്ക് ചകിരി വാങ്ങുന്നതിനുള്ള ധനസഹായവിതരണം പി.പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പദ്ധതി പ്രകാരം 13 ഗ്രൂപ്പുകൾക്കാണ് ധനസഹായം നൽകിയത്. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനൻ അദ്ധ്യക്ഷനായി. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ അനിതാ തിലകൻ സ്വാഗതം പറഞ്ഞു. വ്യവസായ വികസന ഓഫീസർ ദിവ്യ ജി. കൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.ജി.രാജേശ്വരി, ബിജി അനിൽകുമാർ, സുദർശനാഭായി, എൻ.ഡി.ഷിമ്മി, സുധാ സുരേഷ്, കെ.ബി. ഷീബ, കെ.എ. തോമസ്സ് വിവിധ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.