photo
കെ.എസ്.ആർ.ടി.സി പെൻഷനേഴ്‌സ് ഓർഗനൈസേഷൻ ചേർത്തല യൂണി​റ്റ് വാർഷിക സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ.ജോൺ ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല: കെ.എസ്.ആർ.ടി.സി പെൻഷനേഴ്‌സ് ഓർഗനൈസേഷൻ ചേർത്തല യൂണി​റ്റ് വാർഷിക സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ.ജോൺ ഉദ്ഘാടനം ചെയ്തു. യൂണി​റ്റ് പ്രസിഡന്റ് എം.എസ്. ചിദംബരൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.ശശിധരൻ,സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.വി.തമ്പുരാൻ, ജില്ലാ പ്രസിഡന്റ് എം.വാസുദേവൻ പിള്ള,ജില്ലാ സെക്രട്ടറി ഇ.ബി. വേണുഗോപൻ,കെ.സുജാതൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി എം.എസ്. ചിദംബരൻ (പ്രസിഡന്റ്),കെ.സുജാതൻ (സെക്രട്ടറി),കെ.പി.കൃഷ്ണ മോഹൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.