ചേർത്തല:കലാ സാംസ്‌കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ കെ.പി.എ.സി ലളിതയെ അനുസ്മരിച്ചു. ചേർത്തല അഴിക്കോടൻ സ്മാരക ഹാളിൽ നടന്ന സമ്മേളനം ഗുരുപൂജ അവാർഡ് ജേതാവ് ചേർത്തല രാജൻ ഉദ്ഘാടനം ചെയ്തു. വെട്ടക്കൽ മജീദ് അദ്ധ്യക്ഷത വഹിച്ചു. ആലപ്പി ഋഷികേശ് മുഖ്യ പ്രഭാഷണം നടത്തി.ഉല്ലലബാബു,വിശ്വംഭരൻ വെള്ളിയാകുളം, എസ്.ആർ.ഇന്ദ്രൻ, സലി ചേർത്തല,ബേബി തോമസ് എന്നിവർ സംസാരിച്ചു.