s
പൾസ് പോളിയോ

ആലപ്പുഴ: പൾസ് പോളിയോ തുള്ളിമരുന്ന് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 8ന് ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രജേശ്വരി നിർവഹിക്കും.

അഞ്ചു വയസു വരെ പ്രായമുളള 1,30,398 കുട്ടികൾക്കാണ് ജില്ലയിൽ തുള്ളിമരുന്ന് നൽകുന്നത്. ഇതിൽ ജില്ലയിൽ താമസമാക്കിയ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള കുടുംബങ്ങളിലെ 708 കുട്ടികളും ഉൾപ്പെടും.

ബൂത്തുകൾ

 മരുന്നു വിതരണത്തിനായി 1,344 ബൂത്തുകൾ

 37 ട്രാൻസിറ്റ് ബുത്തുകളും 46 മൊബൈൽ ബൂത്തുകളും
 റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, ബോട്ട് ജെട്ടികൾ തുടങ്ങിയ സ്ഥലങ്ങളിലാണ് ട്രാൻസിറ്റ് ബൂത്തുകൾ

ശ്രദ്ധിക്കാൻ

 തുള്ളിമരുന്ന് നൽകുന്ന ബൂത്തുകളിലെ തിരക്ക് ഒഴിവാക്കുക

 മരുന്ന് നൽകുന്ന സ്ഥലത്ത് കുട്ടിയുടെ കൂടെ ഒരാൾ മാത്രം കയറുക.

 ബൂത്തിൽ പ്രവേശിക്കുന്നതിന് മുൻപ് കൈകൾ അണുവിമുക്തമാക്കുക.

 എല്ലാവരും മാസ്‌ക് ധരിച്ചിരിക്കണം.

 കൊവിഡ് പോസിറ്റീവ് ആയിരുന്ന കുട്ടികൾ നെഗറ്റീവ് ആയി 28 ദിവസം കഴിഞ്ഞാൽ പോളിയോ തുള്ളിമരുന്ന് നൽകാം.