ചെങ്ങന്നൂർ : എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയനിൽ 18 വയസ്സ് പൂർത്തീകരിച്ച മുഴുവൻ യുവതീയുവാക്കളെയും വിവാഹപൂർവ്വ കൗൺസിലിംഗ് ക്ലാസിൽ പങ്കെടുപ്പിക്കുന്ന പദ്ധതിക്ക് രൂപം നൽകിയതായി യൂണിയൻ ചെയർമാൻ അനിൽ അമ്പാടിയും കൺവീനർ അനിൽ പി.ശ്രീരംഗവും അറിയിച്ചു. രണ്ട് മാസംകൂടുമ്പോൾ രണ്ട് ദിവസം നീണ്ടു നിൽക്കുന്ന കൗൺസിലിംഗ് ക്ലാസ്സുകൾ യൂണിയൻ വക സരസകവി മൂലൂർ ഹാളിൽ നടക്കും. ശാഖാതലങ്ങളിലും മേഖലാതലങ്ങളിലും കൂടി ക്ലാസ് നടത്തും. യൂണിയനിലെ 1127ാം നമ്പർ കോട്ട മേഖലാതല സംയുക്തയോഗത്തിലാണ് പദ്ധതി വിശദീകരിച്ചത്. യൂണിയൻ ചെയർമാൻ അനിൽ അമ്പാടിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യൂണിയൻ കൺവീനർ പദ്ധതി വിശദീകരിച്ചു. അഡ്.കമ്മറ്റി അംഗങ്ങളായ കെ.ആർ.മോഹനൻ, അനിൽ കണ്ണാടി, മോഹനൻ കൊഴുവല്ലൂർ വല്ലന ശാഖായോഗം പ്രസിഡന്റ് ഐഷാ പുരുഷോത്തമൻ, മെഴുവേലി ലോക്കൽ കമ്മറ്റി ചെയർപേഴ്സൺ ശ്രീദേവി ടോണി, കാരിത്തോട്ട ശാഖാ പ്രസിഡന്റ് സജീവ് എം., കുടയ്ക്കാമരം ശാഖാ പ്രസിഡന്റ് രവീന്ദ്രൻ കെ.ബി., കോട്ട ശാഖാ സെക്രട്ടറി രഘുദിവാകരൻ എന്നിവർ പ്രസംഗിച്ചു. യൂണിയൻ അഡ്.കമ്മറ്റി അംഗം സുരേഷ് വല്ലന സ്വാഗതവും കോട്ട ശാഖാ പ്രസിഡന്റ് പി.വി.രാജേന്ദ്രൻ നന്ദിയും പറഞ്ഞു.