മാന്നാർ: കുട്ടമ്പേരൂർ ശ്രീ കാർത്ത്യായനി ദേവീ ക്ഷേത്രത്തിലെ ദേശ പറയെടുപ്പ് മഹോത്സവത്തിന് തുടക്കമായി. ഇന്നലെ വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം വടവാവേലൂരില്ലത്തെ കൈനീട്ട പറ ക്ഷേത്രസന്നിധിയിൽ സ്വീകരിച്ചുകൊണ്ട് ആരംഭം കുറിച്ചു. മാർച്ച് 6 വരെ രാവിലെ 7 മുതൽ 10 വരെയും വൈകിട്ട് 5.30 മുതൽ 7.30 വരെയും ദേവിക്ക് മുൻപിൽ പറ സമർപ്പിക്കാമെന്ന് ഭാരവാഹികൾ അറിയിച്ചു