മാന്നാർ: ചെന്നിത്തലതെക്ക് ചാല ശ്രീമഹാദേവ ക്ഷേത്രത്തിലെ മഹാശിവരാത്രി ഫെബ്രുവരി 28ന് ശിവപുരാണ പാരായണത്തോടെ ആരംഭിക്കും.
ശിവരാത്രി ദിനത്തിൽ മാർച്ച്‌ ഒന്നി​ന്‌ രാവിലെ പള്ളിയുണർത്തൽ, പ്രഭാതഭേരി, ഹരിനാമകീർത്തനം, അഭിഷേകം, ഉഷപൂജ, ശിവപുരാണ പാരായണം .
8.30 ന് ഉരുളിച്ച വരവ്, 9.30 മുതൽ മൃത്യുഞ്ജയഹോമം, 11.30 മുതൽ ഏവൂർ രഘുനാഥും സംഘവും അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ .
1.30 ന് ഗൗരിചരിതം കുത്തിയോട്ടപ്പാട്ട് സംസ്കൃതത്തിൽ രചിച്ച ശാലിനിയെ ക്ഷേത്ര ഉപദേശകസമിതിയുടെ ആഭിമുഖ്യത്തിൽ ആദരിക്കും.
ഉച്ചയ്ക്ക് 2.30 മുൽ അശോക് കുമാർ & പാർട്ടിയുടെ സർപ്പം പാട്ട്. വൈകിട്ട് 5 ന് അമ്പലപ്പുഴ മാത്തൂർ വേലകളി സംഘം അവതരിപ്പിക്കുന്ന വേലകളി തുടർന്ന് കെട്ടുകാഴ്ച വരവ്. ശേഷം കാഴ്‌ച്ചശ്രീബലി, കുളത്തിൽ വേല. 6.45 ന് ദീപാരാധന, ദീപക്കാഴ്ച്ച, കരിമരുന്ന് പ്രയോഗം.
രാത്രി 8.30 ന് സേവ. വെളുപ്പിന് 3 മണിക്ക് നവകം, ശ്രീഭൂതബലി, വിളക്കിനെഴുന്നള്ളിപ്പ്, 5 ന്കരിമരുന്ന് യോഗം.
കലശം, കലശാഭിഷേകം തുടങ്ങിയ പരിപാടികൾ കൊവിഡ് മാനദണ്ഡങ്ങൾ പലിച്ച് നടത്തുവാൻ തീരുമാനിച്ചതായി ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റ് മധു സുദനൻപിള്ള സെക്രട്ടറി കെ.രാജപ്പൻ, വൈ.പ്രസിഡന്റ് ഉണ്ണികൃഷ്ണൻ തൂമ്പിനാത്ത് എന്നിവർ അറിയിച്ചു