photo

ആലപ്പുഴ: ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രൺജിത്ത് ശ്രീനിവാസന്റെ കൊലപാതകക്കേസി​ൽ രണ്ട് എസ്.ഡി.പി.ഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കൂടി അറസ്റ്റി​ലായി​. മണ്ണഞ്ചേരി പഞ്ചായത്ത് 16-ാം വാർഡിൽ തോപ്പുവെളി വീട്ടിൽ എം. അജി (40), എസ്.ഡി.പി.ഐ കൈചൂണ്ടി ബ്രാഞ്ച് ജോയിന്റ് സെക്രട്ടറിയായ ആലപ്പുഴ കാളാത്ത് വാർഡിൽ കൊച്ചുപറമ്പിൽ കെ. സജീർ(35) എന്നിവരെയാണ് ആലപ്പുഴ ഡിവൈ എസ്.പി സൂപ്രണ്ട് എൻ.ആർ ജയരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 28 ആയി. അജി ഗൂഢാലോചനയിലും കെ.സജീർ മുന്നൊരുക്കത്തിൽ പങ്കാളിയും കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികൾക്ക് സഞ്ചരിക്കാൻ വാഹനം നൽകുകയും ചെയ്തതായി അന്വേഷണസംഘം വെളിപ്പെടുത്തി.