
ആലപ്പുഴ: സംവിധായകൻ ഭരതന്റെ സ്മരണാർത്ഥം വേൾഡ് ഡ്രമാറ്റിക് സ്റ്റഡി സെന്റർ ആൻഡ് ഫിലിം ഇൻസ്റ്റിറ്റിയൂട്ട് ഏർപ്പെടുത്തിയ പന്ത്രണ്ടാമത് ഹ്രസ്വ സിനിമാ പുരസ്‌കാര സമർപ്പണം അഞ്ചിന് നടക്കും. സംവിധായകൻ വിനയന് ചലച്ചിത്ര പ്രതിഭാ പുരസ്കാര സമർപ്പണം, ഗിരി അൻസേര സ്കൂൾ ഒഫ് ആർട്‌സിന്റെ സഹകരണത്തോടെ 22 ചിത്രകാരന്മാരെ പങ്കെടുപ്പിച്ചുളള ചിത്ര-ശില്പ പ്രദർശനവും സംഘടിപ്പിക്കുന്നു.
കേരള ലളിതകലാ അക്കാദമിയുടെ ആലപ്പുഴ ആർട്ട് ഗാലറിയിൽ വൈകിട്ട് 3ന് സമ്മേളനം ഉദ്ഘാടനവും പുരസ്‌കാര സമർപ്പണവും സംവിധായകൻ വിനയൻ നിർവഹിക്കും. സ്റ്റഡി സെന്റർ ഡയറക്ടർ ആര്യാട്
ഭാർഗവൻ അദ്ധ്യക്ഷത വഹിക്കും. ഭരതൻ സ്മാരക ചലച്ചിത്ര പ്രതിഭാ പുരസ്‌കാരം എച്ച്. സലാം എം. എൽ.എ അവാർഡ് ജേതാവ് വിനയന് സമർപ്പിക്കും. ധീരേഷ് അൻസേര സ്വാഗതം പറയും. ആല പ്പുഴ രാജശേഖരൻ നായർ, കെ.പി.എ.സി ലളിത എന്നിവരെ അനുസ്മരിച്ച് പി.എം. ഷാജി സംസാരിക്കും. ഗിരി അസേര സ്‌കൂൾ ഒഫ് ആർട്‌സ് ഡയറക്ടർ രാകേഷ് അൻസേര ചിത്രകാരന്മാരെ പരിചയപ്പെടുത്തും. മത്സരത്തിന് ലഭി ച്ച ഹ്രസ്വ സിനിമകളുടെ വിലയിരു ത്തൽ മാദ്ധ്യമപ്രവർത്തകനായ ബി. ജോസുകുട്ടി നിർവഹിക്കും. ചിത്രകാരന്മാർക്കുളള ആദരവ് ചലച്ചിത്ര സംവിധായകൻ പോൾസൺ നല്കും. ആര്യാട് ഭാർഗവൻ രചിച്ച ചലച്ചിത്ര വിജ്ഞാനിക എന്ന കൃതിയുടെ പതിനൊന്നാം പതിപ്പിന്റെ പ്രകാശനം ഗുരുദയാലിന് ആദ്യകോപ്പി നൽകി കവി മധു കാവുങ്കൽ നിർവഹിക്കും. ഗുരുദയാൽ ആദ്യ കോപ്പി ഏറ്റുവാങ്ങും. ചിത്ര - ശിൽപ പ്രദർശനം 16 വരെ തുടരും.