photo

ആലപ്പുഴ: മാലിന്യ സംസ്‌കരണത്തിൽ ആലപ്പുഴയെ മാതൃകയാക്കി പഠിക്കാൻ തിരുവനന്തപുരം മാണിക്കൽ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥരുമെത്തി. ചാത്തനാട് മുനിസിപ്പൽ കോളനിയിലെ ദ്രവമാലിന്യ സംസ്‌കരണ മാതൃക, നഗരത്തിലെ വിവിധ എയ്രോബിക് പ്ലാന്റുകൾ, നഗരസഭയുടെ നേതൃത്വത്തിൽ വിവിധ ഇടങ്ങളിൽ നടക്കുന്ന ജൈവ പച്ചക്കറി കൃഷി, കേരളത്തിലാദ്യമായി നടപ്പാക്കിയ പോളയിൽ നിന്നും പണം പദ്ധതി എന്നിവ സംഘം സന്ദർശിച്ചു.

നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ് സംഘത്തെ സ്വീകരിച്ചു. മിഷൻ ആലപ്പുഴ ജില്ലാ കോ ഓർഡിനേറ്റർ കെ.എസ്. ജയൻ ഒപ്പമുണ്ടായിരുന്നു. മാണിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുതിര കുളം ജയൻ, വൈസ് പ്രസിഡന്റ് ലേഖ, സെക്രട്ടറി ഹരികുമാർ, മെമ്പർമാർ ഹരിത കേരള മിഷൻ ടെക്‌നിക്കൽ ഓഫീസർ രാജേന്ദ്രൻ, ഹരിത കേരളം കോ ഓർഡിനേറ്റർമാരായ ഹുമയൂൺ,ഷീബ പ്യാരേലാൽ, ബിനു ലാൽ എന്നിവർ സംഘത്തിലുണ്ടായിരുന്നു. പുഴയൊഴുകും മാണിക്കൽ എന്ന പദ്ധതിയിലൂടെ പ്രസിദ്ധമായതാണ് മാണിക്കൽ പഞ്ചായത്ത്.