kar

ഹരിപ്പാട്: കരുവാറ്റാ ഗ്രാമ പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഏറ്റെടുത്ത
സ്‌കൂളുകളിൽ ക്ലാസ് റൂം ലൈബ്രറി ഒരുക്കൽ, പട്ടികജാതി വിഭാഗ വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം, സെന്റ് ജയിംസ് യു.പി സ്‌കൂളിൽ നിർമ്മിച്ചു നൽകിയ ടോയ് ലറ്റ് ബ്ലോക്കിന്റെ കൈമാറ്റം എന്നീ മൂന്ന് പദ്ധതികളുടെ ഉദ്ഘാടനം നടന്നു. കുമാരപുരം ജി.എൽ.പി.എസിൽ (കടുവൻകുളങ്ങര സ്‌ക്കൂൾ) നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബിപിൻ.സി. ബാബു ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.ടി.എസ്.താഹ, ടി.മോഹൻകുമാർ, ഷീബ ഓമനക്കുട്ടൻ, വി.കെ.നാഥൻ എന്നിവർ സംസാരിച്ചു. എച്ച്.എം എം.ഉമ്മർ കുഞ്ഞ്, ഗ്രാമ പഞ്ചായത്ത് അസിസ്റ്റൻറ് എൻജിനീയർ സിന്ധു എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. സെക്രട്ടറി സി.വി.അജയകുമാർ സ്വാഗതവും ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ശ്രീലേഖാ മനു നന്ദിയും പറഞ്ഞു.