ആലപ്പുഴ: മഹാകവി കുമാരനാശാൻ സ്മാരക സംഘത്തിന്റെ ആദ്യകാല പ്രവർത്തകനും എഴുത്തുകാരനുമായ പല്ലന തരംഗം(ചിറക്കുഴിയിൽ) വീട്ടിൽ സി.എസ്. ഭരതന്റെ നിര്യാണത്തിൽ കുമാരനാശാൻ സ്മാരക സംഘം കൗൺസിൽ അനുശോചനം രേഖപെടുത്തി. കുമാരനാശാൻ സ്മാരക സംഘം പ്രസിഡന്റ് ഇടശ്ശേരി രവി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. പങ്കജാക്ഷൻ, കൗൺസിൽ അംഗങ്ങളായ ഡോ. എം.ആർ. രവീന്ദ്രൻ, കെ. രാമകൃഷ്ണൻ, എൻ. മോഹനൻ, യുനിസ് തുടങ്ങിയവർ സംസാരിച്ചു.