
ആലപ്പുഴ: സർവ്വീസിൽ നിന്ന് വിരമിക്കുന്ന ജില്ലാ കളക്ടർ അലക്‌സാണ്ടറിന് സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഓഫീസർമാർ സ്‌നേഹോപഹാരം നൽകി. വിദ്യാഭ്യാസ ഉപഡയറക്ടർ വി.ആർ.ഷൈല യോഗം ഉദ്ഘാടനം ചെയ്തു. സെന്റ് ജോസഫ് സ്‌കൂൾ വിദ്യാർത്ഥിനി കൃഷ്ണരാജ കളക്ടറുടെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് കൊണ്ട് എഴുതിയ കാവ്യോപഹാരം സമർപ്പിച്ചു. യോഗത്തിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓർഡിനേറ്റർ എ.കെ.പ്രസന്നൻ, സമഗ്ര ശിക്ഷ കേരള ഡി.പി.സി.രജനീഷ് ഡി.എം എന്നിവർ സംസാരിച്ചു. മുഴുവൻ വിദ്യാഭ്യാസ വകുപ്പ് ഓഫീസർമാർ, പ്രഥമാദ്ധ്യാപകർ, അദ്ധ്യാപക സംഘടന പ്രതിനിധികൾ, സ്‌കൂൾ അദ്ധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഡയറ്റ് പ്രിൻസിപ്പൽ ഡോ.കെ.ജെ.ബിന്ദു അദ്ധ്യക്ഷത വഹിച്ചു. ഡി.ഇ.ഒ റാണി തോമസ് സ്വാഗതവും ഋഷി നടരാജൻ നന്ദിയും പറഞ്ഞു.