ksrtc

ആലപ്പുഴ: അന്തർദേശീയ വനിതാദിനത്തോടനുബന്ധിച്ച് വുമൻസ് ട്രാവൽ വീക്ക് എന്ന പരിപാടിയുടെ ഭാഗമായി കെ.എസ്.ആർ.ടി.സി ആലപ്പുഴ ഡിപ്പോയിൽ നിന്ന് വണ്ടർല വാട്ടർ തീം പാർക്കിലേക്ക് ടൂർ നടത്തുന്നു. യാത്രാ ചെലവും പ്രവേശനഫീസും ഉൾപ്പെടെ 875 രൂപ വരുന്ന സർവീസ് വനിതകൾക്ക് മാത്രമായാണ്. മറ്റ് ചെലവുകൾ യാത്രക്കാർ സ്വയം വഹി​ക്കണം. ബസ് രാവിലെ 9ന് പുറപ്പെട്ട് രാത്രി 7.30ന് തിരിച്ചെത്തും. ഫോൺ​: 9895505815,7012066500.