
ആലപ്പുഴ: എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഡി.സി.സി ഓഫിസ് ഹാളിൽ ആരംഭിച്ചു. ജില്ലാ പ്രസിഡന്റ് ആർ.സാം പതാക ഉയർത്തി. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം ബി.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന സമ്പൂർണ ജില്ലാ കൗൺസിൽ എ.എച്ച്.എസ്.ടി.എ വോയ്സ് എഡിറ്റർ ജോസ് കുര്യൻ യോഗം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അജു പി.ബെഞ്ചമിൻ, ബിജി ദാമോദരൻ, എം.എ സിദ്ധിക്ക്, കെ.എം ആന്റണി, സുനിൽ ജോസഫ്, എസ്തപ്പാൻ പി.എം എന്നിവർ സംസാരിച്ചു.