ചേർത്തല: ശ്രീനാരായണ പെൻഷനേഴ്‌സ് കൗൺസിൽ വാർഷിക സമ്മേളനം ഉദ്ഘാടനവും യോഗ നേതൃത്വ രജത ജൂബിലിയോടനുബന്ധിച്ചുള്ള സ്‌കോളർഷിപ്പ് വിതരണവും മാർച്ച് 6ന് എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയൻ ഓഡി​റ്റോറിയത്തിൽ നടക്കും. രാവിലെ 10 ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനവും സ്‌കോളർഷിപ്പ് വിതരണവും നിർവഹിക്കും. യോഗം ട്രസ്​റ്റ് നേതൃത്വത്തിൽ വെള്ളാപ്പള്ളി നടേശന്റെ ധന്യ സാരഥ്യം കാൽ നൂ​റ്റാണ്ട് പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് 25 പി.ജി വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പ് നൽകുന്നത്.പ്രൊഫ.പി.ആർ.ജയചന്ദ്രൻ അദ്ധ്യക്ഷനായിരിക്കും. തുടർന്ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ കൗൺസിൽ സെക്രട്ടറി കെ.എം.സജീവ് വാർഷിക റിപ്പോർട്ടും ട്രഷറർ ഡോ.ആർ.ബോസ് വരവ്, ചെലവ് കണക്കും അവതരിപ്പിക്കും.തുടർന്ന് യോഗം കൗൺസിലർമാരായ പി.കെ.പ്രസന്നൻ,സി.എം.ബാബു എന്നിവർ സംഘടന റിപ്പോർട്ട്,ചർച്ച, സംഘടനാ ശാക്തീകരണ ചർച്ച അവതരിപ്പിക്കും. കോ-ഓർഡിനേ​റ്റർ പി.വി.രജിമോൻ പ്രവർത്തന മാർഗരേഖ അവതരിപ്പിക്കും.സ്‌കോളർഷിപ്പിന് അർഹരായ കുട്ടികളെ കൗൺസിൽ വൈസ് പ്രസിഡന്റ് എം.എൻ.ശശിധരൻ പരിചയപ്പെടുത്തും. രാവിലെ 9 .30ന് പ്രതിനിധികളുടെ രജിസ്‌ട്രേഷനോടെയാണ് ചടങ്ങുകൾക്ക് തുടക്കമാകുന്നത്.കണിച്ചുകുളങ്ങര യൂണിയൻ പ്രസിഡന്റ് വി.എം. പുരുഷോത്തമൻ, സെക്രട്ടറി ഇൻ ചാർജും യോഗം കൗൺസിലറുമായ പി.എസ്.എൻ ബാബു,ശ്രീനാരായണ എംപ്ലോയിസ് ഫോറം പ്രസിഡന്റ് എസ്. അജുലാൽ, സെക്രട്ടറി
ഡോ.വി.ശ്രീകുമാർ തുടങ്ങിയവർ പങ്കെടുക്കും. പെൻഷനേഴ്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ.കെ.സോമൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി എം.കെ.സോമൻ നന്ദിയും പറയും. ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടക്കും.