
ചേർത്തല : ഉള്ളികൃഷിയുടെ വിളവെടുപ്പ് കണ്ടമംഗലം ഗ്രാമത്തിൽ ജനകീയ ഉത്സവമായി മാറി. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ബ്ലോക്കിലെ അഞ്ച് പഞ്ചായത്തുകളിൽ 13 കാർഷിക ഗ്രൂപ്പുകൾ മുഖേന ഏഴര ഏക്കറിൽ നടത്തിയ ഉള്ളി കൃഷിയുടെ വിളവെടുപ്പാണ് മന്ത്രി പി. പ്രസാദ് നടത്തിയത്.
എ.എം ആരീഫ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനൻ എന്നിവർ നേതൃത്വം നൽകി.
രണ്ട് മാസത്തോളം കേടുകൂടാതെ സൂക്ഷിക്കാമെന്നതാണ് ജൈവ രീതിയിൽ കൃഷി ചെയ്ത ഉള്ളിയുടെ പ്രത്യേകത. കണ്ടമംഗലം ദേവസ്വം പ്രസിഡന്റ് പി.ഡി. ഗഗാറിൻ മന്ത്റി പി.പ്രസാദിൽ നിന്നും ആദ്യവിപണനം ഏറ്റുവാങ്ങി.
ഉള്ളിയില ഉൾപ്പെടെ 50 രൂപയുടെ കെട്ടുകളായി കൃഷിടിത്തിൽ തന്നെ വിൽപ്പന നടത്തി. കണ്ടമംഗലം ഹയർസെക്കൻഡറി സ്‌കൂൾ അങ്കണത്തിൽ നടന്ന സമ്മേളനത്തിൽ കടക്കരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് ചിങ്കു തറ അദ്ധ്യക്ഷത വഹിച്ചു.
കൃഷി അസി. ഡയറക്ടർ ജി വി രജി,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എൻ.എസ്.ശിവപ്രസാദ്, സജിമോൾ ഫ്രാൻസിസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജി അനിൽകുമാർ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ്.ഷിജി,എൻ.ഡി. ഷിമ്മി,കടക്കരപ്പള്ളി കൃഷി ഓഫീസർ ജീഷ്മ ഷാജി, കെ.കെ.പ്രഭു,കെ.എ.തോമസ് എന്നിവർ പങ്കെടുത്തു.