ആലപ്പുഴ: നഗരത്തിൽ ഇന്നലെ രണ്ടി​ടങ്ങളി​ൽ തീപി​ടുത്തമുണ്ടായി​. ഉച്ചക്ക് 2.50ന് നോർത്ത് പൊലീസ് സ്‌റ്റേഷന് സമീപത്തെ തടികക്ഷണങ്ങൾക്കും രാത്രി 9.20ന് വഴിച്ചേരി പഴവങ്ങാടി പള്ളിക്കുസമീപം കനാൽതീരത്തെ ഉണങ്ങിയ മരത്തടികൾക്കും പുല്ലിനുമാണ് തീപി​ടി​ച്ചത്. രണ്ടി​ടങ്ങളി​ലും ഫയർഫോഴ്സ് എത്തി​ തീയണച്ചു.

അസി. സ്‌റ്റേഷൻ ഓഫിസർ ആർ. ജയസിംഹൻ, എച്ച്. സതീശൻ, ഫയർ ഓഫിസർമാരായ ആർ. രാജേഷ്, ആർ. മഹേഷ്, കെ. സുധീർ, സാനീഷ് മോൻ, സി.പി. ഓമനക്കുട്ടൻ, എ.അമർജിത്ത്, എൻ.ആർ. ഷൈജു, ഷുഹൈബ്, പി.രതീഷ്, ജി. ഷൈജു, എസ്. കണ്ണൻ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.