ambala

അമ്പലപ്പുഴ: പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ അമ്പലപ്പുഴ ബ്ലോക്ക് തല ഉദ്ഘാടനം അമ്പലപ്പുഴ നഗര ആരോഗ്യ കേന്ദ്രത്തിൽ എച്ച്. സലാം എം.എൽ.എ നിർവ്വഹിച്ചു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് ബിബി വിദ്യാനന്ദൻ അദ്ധ്യഷനായി. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കവിത, ജില്ലാ പഞ്ചായത്തംഗം പി. അഞ്ജു, എ എം. ഒ ഡോ.ജെ. ജിൻസി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ശ്രീജ രതീഷ്, ആർ.ജയരാജ്, ഗ്രാമപഞ്ചായത്തംഗങ്ങളായ പി.രമേശൻ, അപർണ്ണ സുരേഷ്, കെ. മനോജ് കുമാർ , ഡോ. അശ്വതി കുറുപ്പ് തുടങ്ങിയവർ പങ്കെടുത്തു.