
ചേർത്തല:കരപ്പുറം പാടശേഖരങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ വിവിധയിനം നെൽ വിത്തുകളുടെ കൃഷിയിലെ വിജയത്തിന്റെയടിസ്ഥാനത്തിൽ കൂടുതൽ കൃഷി വ്യാപിപ്പിക്കുവാനും സംസ്‌കരണത്തിന്റെ ബുദ്ധിമുട്ടുകൾ പരിഹരിക്കുവാൻ ആധുനിക മിനി റൈസ് മില്ലുകൾ സ്ഥാപിക്കുവാനും കൃഷി വകുപ്പ് മുൻ കൈയെടുക്കുമെന്ന് മന്ത്റി പി. പ്രസാദ് പറഞ്ഞു.കഞ്ഞിക്കുഴി പഞ്ചായത്ത് പതിനാലാം വാർഡിലെ കുണ്ടേലാറ്റ് പാടശേഖരത്തിൽ നാലര ഏക്കറിൽ ഡോ. ശ്രീകാന്ത് നടത്തിയ രക്തശാലി, ജയ,ബസുമതി നെല്ലിനങ്ങളുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്റി. പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ അദ്ധ്യക്ഷയായി.വൈസ് പ്രസിഡന്റ് അഡ്വ.എം.സന്തോഷ്‌കുമാർ,ബിജി അനിൽ കുമാർ,എസ്.ഹെബിൻ ദാസ്,എം.ഡി.സുധാകരൻ,എം.ടി.അനിൽ കുമാർ,ജി.ഉദയപ്പൻ,കൃഷി ഓഫീസർ ജാനിഷ്,വി.ടി.സുരേഷ്, സി.പുഷ്പജൻ,ഡോ.ശ്രീകാന്ത് എന്നിവർ സംസാരിച്ചു. മികച്ച വിളവാണ് ദന്ത ഡോക്ടർ കൂടിയായ ശ്രീകാന്തിന് ലഭിച്ചത്.