തുറവൂർ:കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം.അപേക്ഷകർ കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് വാസികളോ സമീപപ്രദേശങ്ങളിൽ ഉള്ളവരോ ആയിരിക്കണം.വിദ്യാഭ്യാസ യോഗ്യത:പത്താംക്ലാസ് പാസ്, എൽ.എം.വി. ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. പ്രായപരിധി 18-40 വയസ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 12 വരെ. കൂടുതൽ വിവരങ്ങൾ പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണം..