ksheera

പല്ലന: ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള ഹരിപ്പാട് ക്ഷീരസംഗമം മാർച്ച് 4ന് രാവിലെ 10ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി​ ഉദ്ഘാടനം ചെയ്യും. രമേശ് ചെന്നിത്തല എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ബ്ലോക്കിലെ മികച്ച കർഷകരെ ബ്ലോക്ക് പ്രസിഡന്റ് രുഗ്മിണി രാജു, പഞ്ചായത്ത് പ്രസിഡന്റ് എസ്.വിനോദ്കുമാർ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.ശോഭ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.ടി.എസ്.താഹ എന്നിവർ ആദരിക്കും. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ രശ്മി.ആർ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് മെമ്പർ ജോൺ തോമസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഓമന, മിൽമ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ എൻ.ഭാസുരാംഗൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി.ആർ.വത്സല, ജോർജ് വർഗീസ്, ശാന്തികൃഷ്ണ, അഡ്വ.എം.എം.അനസ് അലി, ആർ.വി.സ്നേഹ, എൻ.പ്രസാദ് കുമാർ, യമുന.എൽ, സി.എസ്.രഞ്ജിത്ത്, ശോഭ.എസ്, സുധിലാൽ, നാദിറ ഷക്കീർ, തൃക്കുന്നപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റജില ടീച്ചർ, എസ്.സുജിത്ത്, അമ്മിണി ടീച്ചർ, സിയാർ തൃക്കുന്നപ്പുഴ, അർച്ചന ദിലീപ് തുടങ്ങിയവർ പങ്കെടുക്കും.