
തുറവൂർ: തുറവൂർ ടി.ഡി ടി.ടി.ഐയിൽ കിച്ചൺ കം സ്റ്റോർ റൂമിന്റെ നിർമ്മാണം ആരംഭിച്ചു.കേന്ദ്ര - സംസ്ഥാന ഗവൺമെന്റുകളിൽ നിന്ന് ലഭിച്ച എട്ടര ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. ടി.ഡി സ്കൂൾസ് മാനേജർ എച്ച്. പ്രേംകുമാർ ശിലാസ്ഥാപനം നിർവഹിച്ചു.ചടങ്ങിൽ കുത്തിയതോട് പഞ്ചായത്ത് പ്രസിഡന്റ് പി.വത്സല, വാർഡ് അംഗം എസ്.കൃഷ്ണദാസ്, സ്കൂൾ ഹെഡ്മിസ്ട്രസ് കുമാരി കെ.എൻ.പത്മം, പി.ടി.എ.പ്രസിഡന്റ് വി.വി. സിവിലാൽ തുടങ്ങിയവർ പങ്കെടുത്തു.