a

മാവേലിക്കര: തെക്കേക്കര കാർഷിക കർമ്മസേനയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് സമീപം ഇക്കോഷോപ്പ് പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഡോ.കെ.മാഹൻകുമാർ ഉദ്ഘാടനം നിർവഹിച്ചു. കർമ്മ സേന സെക്രട്ടറി ശശികുമാർ അദ്ധ്യക്ഷനായി. ജൈവ പച്ചക്കറി പ്രോത്സാഹിപ്പിക്കുക, വിഷരഹിത കാർഷിക ഉത്പന്നങ്ങൾ ജനങ്ങളിൽഎത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിച്ച ഇക്കോ ഷോപ്പിൽ കാർഷിക സർവകലാശാലയുടെ എല്ലാ ജൈവ വളങ്ങളും അനുബന്ധ കാർഷിക സാമഗ്രികളും ലഭ്യമാണ്.ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ പ്രൊഫ.സുകുമാരബാബു, കാർഷിക കർമ്മസേന വൈസ് പ്രസിഡന്റ് അജിത്ത് തെക്കേക്കര, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അജിത്ത്, കൃഷി ഓഫീസർ എബി ബാബു എന്നിവർ പങ്കെടുത്തു.