
ആലപ്പുഴ: യുക്രെയിനിലകപ്പെട്ട ആലപ്പുഴക്കാരുടെ വിവരശേഖരണത്തിന് തുടക്കമായി. ആലപ്പുഴ മണ്ഡലത്തിലുള്ളവരുടെ പേര് വിവരങ്ങൾ ആലപ്പുഴ എംഎൽഎ ഓഫീസിലാണ് ശേഖരിക്കുന്നത്. ഇന്ത്യയിലെത്തുന്ന മലയാളികളുടെ വിവരങ്ങൾ മുൻകൂട്ടി ലഭ്യമാകാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകൾ സംസ്ഥാന സർക്കാർ നൽകുന്നുണ്ട്. കേരളത്തിലെ വിമാനത്താവളങ്ങളിൽ എത്തുന്ന വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിനും അവശ്യ സൗകര്യങ്ങൾ ഒരുക്കുന്നതിനും ബന്ധപ്പെട്ട ജില്ലാ കലക്ടർമാരെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്.
യുക്രെയിന്റെ വിവിധ പ്രദേശങ്ങളിൽ കഴിയുന്ന നിരവധി വിദ്യാർത്ഥികളെയും രക്ഷകർത്താക്കളെയും വിളിച്ച് നേരിട്ട് സംസാരിച്ചതായി പി.പി.ചിത്തരഞ്ജൻ എം.എൽ.എ പറഞ്ഞു. ആലപ്പുഴ മണ്ഡലത്തിൽ നിന്നുള്ളവരെ ഉടൻ നാട്ടിലെത്തിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസുമായും നോർക്ക റൂട്ട്‌സുമായും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും, ഇവർക്ക് ആവശ്യമായ താമസ സൗകര്യം കേരളാ ഹൗസിൽ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് പുറമെ ഡൽഹി, മുംബൈ വിമാനതാവളങ്ങളിൽ ഫെസിലിറ്റേഷൻ സെന്ററുകളും സജ്ജീകരിച്ചിട്ടുണ്ട്. കൂടുതൽ ആളുകൾ എത്തിയാൽ അവർക്കുള്ള താമസ സൗകര്യം ഡൽഹിയിലെ ട്രാവൻകൂർ ഹൗസിലും ഒരുക്കിയിട്ടുണ്ട്.
വാട്സപ്പ് ചെയ്യാം
യുക്രെയിനിലുള്ള ആളുടെ പേര് :
യുക്രെയിനിലെ സ്ഥലം :
ബന്ധപ്പെടുവാനുള്ള വാട്‌സാപ്പ് നമ്പർ :
ആലപ്പുഴയിലെ അഡ്രസ്സ് (പഞ്ചായത്ത് ഉൾപ്പടെ) :
ആലപ്പുഴയിൽ ബന്ധപ്പെടുവാനുള്ള ഫോൺ നമ്പർ :
എന്നീ വിവരങ്ങൾ +91 94477 92546 എന്ന നമ്പറിലേക്ക് വാട്‌സാപ്പ് ചെയ്യുക.
നിരവധി കുട്ടികളുടെ ബന്ധുക്കൾ നിരന്തരം ബന്ധപ്പെടുന്നുണ്ട്. എല്ലാവരെയും എത്രയും വേഗം തിരികെ നാട്ടിലെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്
പി.പി.ചിത്തരഞ്ജൻ എം.എൽ.എ