
മാവേലിക്കര: ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തിലെ പതിനൊന്നാം കരയായ മറ്റം തെക്ക് കരയുടെ കുംഭഭരണി കെട്ടുകാഴ്ചയായ ഹനുമാൻ സ്വാമി, പാഞ്ചാലി അമ്മ എന്നിവയുടെ നിർമ്മാണത്തിനായി നിർമ്മിച്ച ടവറിന്റെ ഉദ്‌ഘാടനം എൻ.എസ്.എസ് ട്രഷറർ ഡോ.എം.ശശികുമാർ നിർവഹിച്ചു. കരയോഗം പ്രസിഡന്റ് ജി.മുരളീധരൻ പിള്ള അദ്ധ്യക്ഷനായി. ഹനുമാൻ പുര ഉദ്‌ഘാടനം എൻ.എസ്.എസ് താലൂക്ക് യൂണിയൻ ചെയർമാൻ അഡ്വ.കെ.എം.രാജഗോപാലപിള്ള നിർവഹിച്ചു. ക്ഷേത്രതന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി.
പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയപള്ളി വികാരി ഫാ.ജേക്കബ് ജോൺ കല്ലട, ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ പ്രസിഡന്റ് എം.കെ.രാജീവ്, എൻ.എസ്.എസ് താലൂക്ക് യൂണിയൻ സെക്രട്ടറി കെ.പി.മധുസൂദനൻ നായർ, നഗരസഭ കൗൺസിൽ അംഗങ്ങളായ വിമല കോമളൻ, ആർ.രേഷ്മ, ഉമയമ്മ വിജയകുമാർ, പുഷ്പ സുരേഷ്, ചെട്ടികുളങ്ങര പഞ്ചായത്ത് അംഗം എസ്.ശ്രീകല, കൺവൻഷൻ എക്സിക്യൂട്ടീവ് ആർ.രാജേഷ് കുമാർ, കരയോഗം സെക്രട്ടറി ഡി.ശങ്കരനാരായണ പിള്ള, വൈസ് പ്രസിഡന്റ് ജി.സുനിൽ കുമാർ, ജോ.സെക്രട്ടറി ആർ.ഉണ്ണികൃഷ്ണപിള്ള, ട്രഷറർ കെ.വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു. ടവർ വഴിപാടായി സമർപ്പിച്ച മറ്റം തെക്ക് പാഞ്ചജന്യം ശിവപ്രസാദ്, ടവർ നിർമ്മാണം നടത്തിയ കണ്ടിയൂർ ഒറ്റപുരയ്‌ക്കൽ വി.വിനോദ് കുമാർ, ഹനുമാൻ പുര നിർമ്മാണം നടത്തിയ പ്രശാന്ത് കുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.