തുറവൂർ:കുത്തിയതോട് പഞ്ചായത്ത് 11-ാം വാർഡ് അംഗം ബി. ശ്രീദേവിയുടെ സാന്ത്വനം പദ്ധതിയുടെ ഭാഗമായി ഇടപ്പള്ളി ദി ഐ ഫൗണ്ടേഷൻ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയുടെ സഹകരണത്തോടെ നേത്ര പരിശോധന - തിമിര ശസ്ത്രക്രിയാ ക്യാമ്പ് സംഘടിപ്പിച്ചു. തുറവൂർ വെസ്റ്റ് യു.പി.സ്കൂൾ ഹാളിൽ പഞ്ചായത്ത് അംഗം എൻ.രൂപേഷ് പൈ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബി. ശ്രീദേവി അദ്ധ്യക്ഷത വഹിച്ചു. തുറവൂർ താലൂക്ക് ആശുപത്രി ജെ.എച്ച്.ഐ.മഹേഷ്‌, ജയ ഷിബു, സിന്ധു എന്നിവർ സംസാരിച്ചു.