മാവേലിക്കര: കടവൂർ കരിപ്പുഴ കൊല്ലനട ദേവി ക്ഷേത്രത്തിലെ ദശദിന കുംഭ കാർത്തിക മഹോത്സവവും തിരുമുടി എഴുന്നുള്ളത്തും മാർച്ച്‌ 8 വരെ നടക്കും. ഇന്ന് മുതൽ മാർച്ച്‌ 7വരെ ദിവസവും രാവിലെ 6ന് ഗണപതി ഹോമം, 7.30ന് ഭാഗവത പാരായണം, രാവിലെ 8നും രാത്രി 8നും തോറ്റംപാട്ട് എന്നിവ നടക്കും. ഇന്ന് രാത്രി 9ന് ചെട്ടികുളങ്ങര ആഞ്ഞിലിപ്ര ജഗദംബിക കുത്തിയോട്ട കലാസമിതിയുടെ കുത്തിയോട്ട ചുവടും പാട്ടും. നാളെ രാത്രി 9ന് ജനനി ചെട്ടികുളങ്ങര അവതരിപ്പിക്കുന്ന ഭജൻസ്. 3ന് രാത്രി 9ന് കണ്ണമംഗലം ഉമാമഹേശ്വര തിരുവാതിര സംഘം അവതരിപ്പിക്കുന്ന തിരുവാതിര. 4ന് രാത്രി 9ന് പൂക്കളം അൻപൊലി.5ന് രാത്രി 9ന് കരിപ്പുഴ ആർട്ട് ഒഫ് ലിവിംഗ് ജ്ഞാന ക്ഷേത്രം അവതരിപ്പിക്കുന്ന ഭജൻസ്. 8ന് രാവിലെ 7ന് സുബ്രഹ്മണ്യസ്വാമിക്ക് കാവടി ഘോഷയാത്ര, 8ന് തോറ്റംപാട്ട്, വൈകിട്ട് 3.30ന് ആറാട്ട് പുറപ്പാട്. താലപ്പൊലി മേള വാദ്യങ്ങളോടുകൂടി കടവൂർ കുളങ്ങര മഹാദേവ ക്ഷേത്രത്തിലേക്ക് എഴുന്നുള്ളും. 4.30ന് ആറാട്ട്, 6ന് പുള്ളുവൻ പാട്ട്, വലിയകാണിക്ക, കൊടിയിറക്ക്, 8ന് മുടി അമ്മയ്ക്ക് നൂറുംപാലും, 9.30ന് ഇടയശേരിൽ ക്ഷേത്രത്തിലേക്ക് എതിരേൽപ്പ്, 10.30ന് ചെട്ടികുളങ്ങര പവിത്ര സ്കൂൾ ഒഫ് ഡാൻസ് അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങൾ, 12ന് കണ്ണൂർ ഹൈബീറ്റ്സ് അവതരിപ്പിക്കുന്ന ഗാനമേള. വെളുപ്പിന് 3ന് കരിശേരിയിൽ കുടുബക്ഷേത്രത്തിലേക്ക് എതിരേൽപ്പ്, തിരികെ ഭഗവതിയും തിരുമുടിയും ക്ഷേത്രത്തിലേക്ക് എഴുന്നുള്ളത്ത്, 4ന് അൻപൊലി, മുടിപ്പേച്ച്, പുറക്കളം ഗുരുതി എന്നിവ നടക്കും.