
അമ്പലപ്പുഴ: പുന്നപ്ര വിജ്ഞാന പ്രദായിനി ഗ്രന്ഥശാല വിദ്യാഭ്യാസ അവാർഡ് വിതരണവും പ്രതിഭകൾക്ക് അനുമോദനവും സംഘടിപ്പിച്ചു. എച്ച്. സലാം എം. എൽ. എ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് കെ .ആർ. തങ്കജി അദ്ധ്യക്ഷനായി.ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ. എം.മാക്കിയിൽ, പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ജി. സെെറസ്, സി.ഡി. എസ് ചെയർപേഴ്സൺ കലാ അശോകൻ എന്നിവരെയും കായകല്പ അവാർഡ് നേടിയ പുന്നപ്ര കടുംബാരോഗ്യ കേന്ദ്രത്തേയും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളേയും അനുമോദിച്ചു. പഞ്ചായത്തംഗം റാണി ഹരിദാസ്, ഡി. അഖിലാനന്ദൻ, ജി .ദയാപരൻ, എം. സാംബശിവൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി ശ്യാം എസ് കാര്യതി സ്വാഗതം പറഞ്ഞു.