
മാന്നാർ: കുരട്ടിക്കാട് കെ.ആർ.സി വായനശാലയുടെ ആഭിമുഖ്യത്തിൽ ലഹരി വിമുക്തി ക്ലബ് രൂപീകരണവും ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും നടന്നു. കെ.ആർ.സി വായനശാല അങ്കണത്തിൽ നടന്ന സമ്മേളനം മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി ഉദ്ഘാടനം ചെയ്തു. വിമുക്തി ക്ലബ്ബിന്റെ ഉദ്ഘാടനം മാന്നാർ എസ്.എച്ച്.ഒ ജി.സുരേഷ് കുമാർ നിർവഹിച്ചു. കെ.ആർ.സി വായനശാല പ്രസിഡന്റ് സലിം പടിപ്പുരക്കൽ അദ്ധ്യക്ഷത വഹിച്ചു. എ.ആർ സ്മാരക സമിതി ചെയർമാൻ പ്രൊഫ.പി.ഡി ശശിധരൻ മുഖ്യപ്രഭാഷണം നടത്തി. ശാസ്ത്ര സാഹിത്യപരിഷത്ത് ചെങ്ങന്നൂർ മേഖല പ്രസിഡന്റ് ജി.ജയകൃഷ്ണൻ ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ് നയിച്ചു. ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് എൽ.പി സത്യപ്രകാശ്, രഞ്ജിത്ത് എന്നിവർ സംസാരിച്ചു.കെ.ആർ.സി ബാലസംഘം സെക്രട്ടറി ജീവാകൃഷ്ണൻ സ്വാഗതം പറഞ്ഞു.