
മാന്നാർ : പൾസ് പോളിയോ മാന്നാർ പഞ്ചായത്തുതല ഉദ്ഘാടനം മാന്നാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടന്നു. ഒമ്പത് മാസം പ്രായമായ റിതികമോൾക്ക് ആദ്യ പോളിയോ തുള്ളിമരുന്ന് നൽകി വാർഡ് മെമ്പർ ശാന്തിനി ഉദ്ഘാടനം നിർവഹിച്ചു. സാമൂഹ്യആരോഗ്യകേന്ദ്രം മെഡിക്കൽ സൂപ്രണ്ട് ഡോ.സാബുസുഗതൻ, ഡോ.ജ്യോതി ശങ്കർ, ഹെൽത്ത് ഇൻസ്പെക്ടർ റെജി, ജൂനിയർ ഹെൽത്ത് ഇൻപെക്ടർമാരായ ജയപ്രസാദ്, ശ്രീജിത്ത്, ഹഫീസ്, വിവേക്, നേഴ്‌സുമാർ, ആശാ വർക്കർമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മാന്നാർ പഞ്ചായത്തിൽ 18 വാർഡുകളിലായി 19 സെന്ററുകളിലായിട്ടാണ് പോളിയോ വിതരണം നടന്നത്.