ഹരിപ്പാട് : മുട്ടം ഇഞ്ചക്കോട്ടയിൽ ശ്രീ ഭദ്രാഭഗവതി ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം നാളെ നടക്കും. ക്ഷേത്രതന്ത്രി കൊട്ടാരക്കര ഹോരക്കാട്ട് ഇല്ലം ജി.ഈശ്വരൻ നമ്പൂതിരിയുടെയും ക്ഷേത്രമേൽശാന്തി കല്ലമ്പള്ളി ഇല്ലം ആദിത്യൻ നമ്പൂതിരിയുടെയും മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ. രാവിലെ 5.45 മുതൽ 7.45 വരെ ക്ഷേത്രത്തിൽ ശിവലിംഗ അഭിഷേകവും, ഭസ്മ അഭിഷേകവും നടക്കും. ജലധാര, നല്ലെണ്ണ, പാൽ, കരിക്ക്, പനിനീര്, നെയ്യ്, തേൻ മുതലായവ അഭിഷേകം ചെയ്യും. അതോടൊപ്പം നന്ദികേശ പൂജയും നടക്കും.