മാവേലിക്കര: മറ്റം സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ കരിയർ ഗൈഡൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ കൊമേഴ്സ് വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് സെമിനാർ നടത്തി. പി.ടി.എ പ്രസിഡന്റ് മുൻ നഗരസഭാ അദ്ധ്യക്ഷൻ അഡ്വ.കെ.ആർ മുരളീധരൻ സെമിനാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സൂസൻ സാമുവൽ അദ്ധ്യക്ഷയായി. യോഗത്തിൽ പ്രമുഖ ട്രെയിനർ ജോസഫ് ശാമുവൽ മുഖ്യപ്രഭാഷണം നടത്തി. കരിയർ ഗൈഡൻസ് കോർഡിനേറ്റർ വർഗീസ് പോത്തൻ, സൗഹൃദ ക്ലബ് കോർഡിനേറ്റർ ഷൈനി തോമസ്, ഡാനിയൽ ജോർജ് , അശ്വിക ബി.അലക്സ് തുടങ്ങിയവർ സംസാരിച്ചു.