അമ്പലപ്പുഴ: പൾസ് പോളിയോ ദിവസത്തിൽ മദ്യപിച്ചെത്തിയ തകഴി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പക്ടർക്കെതിരെ നാട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്തു. ആര്യാട് സ്വദേശി സുമൻ ജേക്കബി​ ( 52 ) നെതിരെയാണ് അമ്പലപ്പുഴ പൊലീസ് കേസെടുത്തത്. വിവിധ സെന്ററുകളിൽ വാക്സിൻ വിതരണം ചെയ്യുന്നതിനു പകരം ഐസ് പാക്ക് മാത്രം വിതരണം ചെയ്ത് മടങ്ങിയതിനെ തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി രക്തസാമ്പി​ൾ എടുത്ത ശേഷം കേസ് എടുത്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഇതിനു മുമ്പും നിരവധി പരാതികൾ ഹെൽത്ത് ഇൻസ്പക്ടർക്കെതിരെ പരാതി​ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.